തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മംഗളം മുന്‍ സി.ഇ.ഒയുമായ ആര്.അജിത്കുമാര്‍, അജിത് രാഘവ് എന്ന തൂലികാ നാമത്തില്‍ എഴുതിയ ‘പ്രണയത്തിന്റെ മാനിഫെസ്റ്റോ’ എന്ന നോവല്‍ പ്രകാശനം ചെയ്തു.
തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിരൂപകന് ഡോ. കെ.എസ്. രവികുമാറിന് പുസ്തകം കൈമാറി. പ്രഭാത് ബുക്ക് ഹൗസ് ആണ് നോവല്‍ പ്രസിദ്ധീകരിച്ചത്. പ്രഭാത് ചെയര്മാന് സി.ദിവാകരന് അധ്യക്ഷത വഹിച്ചു.
കൃഷി മന്ത്രി പി. പ്രസാദ്, പ്രഭാത് ജനറല്‍ മാനേജര്‍ എസ് ഖനീഫാ റാവുത്തര്‍, മുന്‍മന്ത്രി ജി.സുധാകരന്, പന്തളം സുധാകരന് തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു.