കൊച്ചി: പ്രശസ്ത വിവര്ത്തകന് പി മാധവന്‍പിള്ള (81) അന്തരിച്ചു. അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. എന്‍എസ്എസ് മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
വിഎസ് ഖണ്ഡേക്കറുടെ വിഖ്യാത നോവലായ ‘യയാതി’ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. .
പ്രതിഭാറായ് എഴുതിയ ‘യാജ്ഞസേനി’, ശിലാപത്മം, മനോഹര്‍ ശ്യാമിന്റെ ഗുരുഗുരുസ്വാഹ, ആശാപൂര്‍ണാദേവിയുടെ നോവലുകള്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ വിവര്‍ത്തനത്തിലൂടെയാണ് മലയാളി വായനക്കാരിൽ എത്തിയത്. മികച്ച വിവര്‍ത്തകനുള്ള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ഭാരത് ഭവന് പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്