തിരുവനന്തപുരം: സംസ്ഥാനത്ത് ജനം മൂന്ന് ദിവസമായി ബസ് സമരത്തില്‍ വലയുകയാണെന്നും ഒരു ചര്‍ച്ച നടത്താന്‍ പോലും സര്‍ക്കാരിനെ കാണുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് വ്യക്തമാക്കി. വരേണ്യ വര്‍ഗത്തിന് വേണ്ടിയുള്ള സില്‍വര്‍ലൈന്‍ മാത്രമാണോ പൊതുഗതാഗതമെന്നും സാധാരണക്കാരന് ഒന്നുംവേണ്ടേയെന്നും സതീശന് ചോദിക്കുകയും ചെയ്തു.
കെ റെയിലില്‍ ആകെ ആശയകുഴപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. കെ റെയില്‍ പറയുന്നു റവന്യൂ വകുപ്പാണ് കല്ലിടുന്നതിനുള്ള ഉത്തരവാദികളെന്നാണ്. റവന്യൂ വകുപ്പ് മന്ത്രി പറയുന്നത് കെ റെയിലില്‍ ബോധമുള്ളവര്‍ ഉണ്ടെങ്കില്‍ അവര്‍ പറയില്ല ഉത്തരവാദി റവന്യൂ വകുപ്പാണെന്ന്. ഇതിപ്പോള്‍ ആരാണ് കല്ലിടുന്നതെന്ന് ഒരു വ്യക്തതയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.