ചെന്നൈ: വെറും 17 വയസുകാരനായ പ്ലസ് വൺ വിദ്യാർത്ഥിയെ വിവാഹം കഴിച്ച അദ്ധ്യാപിക പിടിയിൽ . പോക്സോ നിയമപ്രകാരമാണ് അദ്ധ്യാപികയെ അറസ്റ്റ് ചെയ്തത്. ഈ മാസം അഞ്ചാം തീയതി മുതൽ ഇരുവരെയും കാണാനില്ലാത്തതിനെത്തുടന്ന് കുട്ടിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയും അദ്ധ്യാപികയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് ഒടുവിൽ കണ്ടെത്തിയത്. അദ്ധ്യാപികയെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. വിദ്യാർത്ഥിയെ ജുവനൈൽ ഹോമിലേക്കു മാറ്റിയിട്ടുണ്ട്. തഞ്ചാവൂരിലുള്ള ക്ഷേത്രത്തിൽ വച്ചാണ് ഇരുവരും വിവാഹം കഴിച്ചത്.