തിരുവനന്തപുരം വിതുരയിൽ റിസോർട്ടിൽ സംഘർഷം രൂക്ഷം. റിസോർട്ടിൽ എത്തിയവർ നഗ്നരായി ആറ്റിൽ കുളിക്കാൻ ഇറങ്ങിയത് നാട്ടുകാർ ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. മദ്യപിച്ച ശേഷമാണ് കുളിക്കാൻ ഇറങ്ങിയത്. സംഭവത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു.
റിസോർട്ടിന് സമീപം സിസിടിവി വച്ചത് നാട്ടുകാർ ചോദ്യം ചെയ്തിരുന്നു. സംഭവത്തിൽ റിസോർട്ട് ഉടമ അടക്കം നാല് പേർക്കെതിരെ പോലീസ് കേസ് എടുത്തു.