കണ്ണൂര്‍: കണ്ണൂരില്‍ ഒന്നരക്കോടി രൂപ വിപണിവിലയുള്ള മയക്കുമരുന്ന് പിടിച്ച കേസുമായി ബന്ധപ്പെട്ട് നൈജീരിയന്‍ യുവതി ഉള്‍പ്പെടെ മൂന്നുപേര്‍കൂടി പിടിയിലായി . നൈജീരിയ അബൂജ സ്വദേശി പ്രയിസ് ഓട്ടോണിയേ (22), കണ്ണൂര്‍ മരക്കാര്‍കണ്ടിയിലെ ജനീസ് (30), അണ്ടത്തോട് ‘അനുഗ്രഹ’യില്‍ മുഹമ്മദ് ജാബിര്‍ (34) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
പ്രയിസ് ഓട്ടോണിയേയെ ബെംഗളൂരു ബനസവാടിയില്നിന്ന് കണ്ണൂര്‍ അസി. കമ്മിഷണര്‍ പി.പി. സദാനന്ദനും മറ്റു പ്രതികളെ നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി. ജസ്റ്റിന് എബ്രഹാമുമാണ് അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി. രണ്ടുകിലോ എം.ഡി.എം.എ., കൊക്കെയ്ന്‍, എല്‍.എസ്.ഡി. സ്റ്റാമ്പുകള്‍ തുടങ്ങിയ ലഹരിമരുന്നുകളാണ് ഇവര്‍ വിറ്റു വന്നിരുന്നത്.