ബെംഗളൂരു: വീണ്ടും വിവാദ പരാമർശവുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി ടി രവി രംഗത്ത്. ഭരണഘടനയിൽ മതേതരത്വം എന്ന പദം ആവശ്യമുണ്ടോ എന്ന് ചിന്തിക്കണമെന്ന് അദ്ദേഹം ആരോപിച്ചു. ഭരണഘടനയിൽ നിന്ന് മതേതരത്വം എന്ന വാക്ക് ഒഴിവാക്കണമോ എന്ന് ചർച്ച ചെയ്യണം. ഡോ ബിആർ അംബേദ്കർ ഭരണഘടനയിൽ മതേതരത്വം എന്ന വാക്ക് ഉൾകൊള്ളിച്ചിരുന്നില്ല. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഇന്ദിരാഗാന്ധിയുടെ കോൺഗ്രസ് സർക്കാരാണ് ഉൾകൊള്ളിച്ചതെന്നും. മാറിചിന്തിക്കേണ്ട സമയമാണെന്നും സിടി രവി വ്യക്തമാക്കി. മതേതരത്വമെന്ന വാക്ക് ഭരണഘടനയിൽ ഉപയോഗിക്കാത്തതിനാൽ അംബേദ്കർ വർഗീയവാദിയാകുമോയെന്നും അദ്ദേഹം ചോദിക്കുന്നു.
നേരത്തെ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിൽ അടക്കം വിവാദ പരാമർശങ്ങൾ ഇദ്ദേഹം ഉയർത്തിയിരുന്നു. അംബേദ്കറിന്റെ ആവശ്യമായിരുന്നു ഏകീകൃത സിവിൽ കോഡെന്നതെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ ഗൗരവമേറിയ ചർച്ച ഇതുവരെ നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.