കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഇന്നും വർധനവ് രേഖപ്പെടുത്തി. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് വർധിച്ചിരിക്കുന്നത്. ഇതോടെ പവന് 38,560 രൂപയും ഗ്രാമിന് 4,820 രൂപയുമായി.
തുടർച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില ഇപ്പോൾ വർധിച്ചിരിക്കുന്നത്. വ്യാഴാഴ്ച പവന് 480 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു.
മാർച്ച് ഒൻപതിന് പവന് 40,560 രൂപ രേഖപ്പെടുത്തിയതാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന വില.