കോഴിക്കോട്: കോഴിക്കോട് ഡിസിസി മുന്‍ അധ്യക്ഷന്‍ യു. രാജീവന്(67) അന്തരിച്ചു. അര്‍ബുധ ബാധിതനായി ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്.
അധ്യാപക ജോലി രാജിവച്ചാണ് രാഷ്ട്രീയപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. രാവിലെ കോഴിക്കോട് ഡിസിസിയില്‍ പൊതുദര്‍ശനം ഉണ്ടാകും. തുടര്‍ന്ന് ജന്മനാടായ കൊയിലാണ്ടിയിലേക്ക് മൃതദേഹം കൊണ്ടുപോകും.