ബസ് ചാർജ് വർധിപ്പിക്കണമെന്നാവശ്യവുമായി സ്വകാര്യ ബസുടമകൾ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. മിനിമം ചാർജ് എട്ടിൽ നിന്നും 12 രൂപയാക്കി ഉയർത്തണമെന്നതാണ് ബസ് ഉടമകളുടെ ആവശ്യം. സമരം മൂലം പല ജില്ലകളിലും വിദ്യാർഥികൾ പരീക്ഷയ്ക്ക് എത്താൻ ബുദ്ധിമുട്ട് അനുഭവിക്കുന്നു.
വടക്കൻ ജില്ലകളിൽ ഇന്നലെ സ്വകാര്യ ബസ് സമരം പൂർണമായിരുന്നു. കെഎസ്ആർടിസി അധിക സർവീസുകൾ ഏർപ്പെടുത്തിയിരുന്നില്ല. യാത്രക്കാർ കുറഞ്ഞ റൂട്ടുകളിൽ നിന്നും ബസുകൾ പിൻവലിച്ചു തിരക്കേറിയ റൂട്ടുകളിൽ കെഎസ്ആർടിസി സർവീസ് നടത്തി. മെഡിക്കൽ കോളജുകളിലേക്ക് ഷട്ടിൽ സർവീസും ഏർപ്പെടുത്തിയിരുന്നു. ഗ്രാമീണ മേഖലകളിൽ സമാന്തര സർവീസുകൾ ആയിരിന്നു യാത്രക്കാർക്കു ആശ്രയം.