തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയിറക്കം. സമാപന സമ്മേളനം വൈകിട്ട് 5.45ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ധീഖിയാണ് മുഖ്യ അതിഥി.എഴുത്തുകാരൻ ടി. പത്മനാഭൻ വിശിഷ്ടാതിഥിയാകും.
സാംസ്കാരിക മന്ത്രി സജി ചെറിയാൻ ചലച്ചിത്ര പുരസ്കാരങ്ങളും സഹകരണ മന്ത്രി വി.എൻ. വാസവൻ മാധ്യമ അവാർഡുകളും സമ്മാനിക്കും.വി.കെ. പ്രശാന്ത് എംഎൽഎ, ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത്, സെക്രട്ടറി സി. അജോയ്, വൈസ് ചെയർമാൻ പ്രേം കുമാർ, ആർട്ടിസ്റ്റിക് ഡയറക്ടർ ബീന പോൾ തുടങ്ങിയവർ പങ്കെടുക്കും.