ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില എണ്ണകമ്പനികൾ വീണ്ടും കൂട്ടി. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വർധിപ്പിച്ചത്. വെള്ളിയാഴ്ചയായിരിക്കും വില വർധനവ് നിലവിൽ വരിക. നാലു മാസത്തിനുശേഷം മൂന്ന് തവണയായി പെട്രോള്‍ ലിറ്ററിന് 2.50 രൂപയും ഡീസലിന് 2.45 രൂപയുമാണ് വര്‍ധിപ്പിച്ചത്.
2021 നവംബർ നാലിന് ശേഷം 2022 മാർച്ച് 21നാണ് ഇന്ത്യയിൽ ഇന്ധനവില കമ്പനികൾ വർധിപ്പിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കമ്പനികൾ വിലവർധനവ് പിടിച്ചുനിർത്തുകയായിരുന്നു.