ന്യൂഡല്‍ഹി: ബൈജൂസ് ഫിഫ ലോകകപ്പ് 2022 ന്റെ ഔദ്യോഗിക സ്പോൺസർ. ഫിഫ ലോകകപ്പിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ കമ്പനി സ്പോൺസർമാരാകുന്നത്. ഇതോടെ ഫിഫാ ലോകകപ്പിന്റെ ചിഹ്നവും മറ്റും ഉപയോഗിച്ച് പ്രമോഷനുകൾ തയാറാക്കാനുള്ള അധികാരവും ബൈജുവിനുണ്ട്.
അന്താരാഷ്ട്ര ഫുട്ബോള്‍ സംഘടനായ ഫിഫയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഫിഫയുമായി കൈകോര്‍ക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയുമാണ് ബൈജൂസ്. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർമാരുമാണ് ബൈജൂസ്.
“ലോകത്തെ ഏറ്റവും വലിയ കായിക മത്സരം സ്പോൺസർ ചെയ്യാൻ സാധിച്ചതിന്റെ ആവേശത്തിലാണ് ഞങ്ങൾ”- ബൈജൂസിന്റെ സഹസ്ഥാപകൻ ബൈജു രവീന്ദ്രൻ പറയുന്നു.
കായികയിനങ്ങൾ ലോകമെമ്പാടുമുള്ള മനുഷ്യരെ ഒരുമിച്ച് കൂട്ടും. കോടിക്കണക്കിനാളുകൾക്ക് ഫുട്ബോൾ പ്രചോദനമാകുന്നത് പോലെ, കുട്ടികളെ പഠിക്കാൻ പ്രചോദിപ്പിക്കാൻ ബൈജൂസ് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ബൈജു രവീന്ദ്രൻ വ്യക്തമാക്കി.
2022 നവംബര്‍ 21 നാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഡിസംബര്‍ 18 നാണ് ഫൈനല്‍.