അബുദാബി: യുഎഇയില്‍ പകല്‍ അന്തരീക്ഷ താപനില പരമാവധി 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. രാജ്യത്തുടനീളം തെളിഞ്ഞ കാലവസ്ഥയായിരിക്കും. 34 മുതല്‍ 40 വരെയായിരിക്കും വിവിധ പ്രദേശങ്ങളിലെ പരമാവധി താപനില.
കഴിഞ്ഞ ദിവസം രാജ്യത്ത് 40.5 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രേഖപ്പെടുത്തിയിരുന്നു. അല്‍ ഐനിലെ സ്വൈഹാനില്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് 1.45നാണ് ഏറ്റവും കഠിനമായ ചൂട് രേഖപ്പെടുത്തിയത്. ഇന്ന് കുറഞ്ഞ താപനില 18നും 24നും ഇടയിൽ ആയിരിക്കുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുകയും ചെയ്തു.