മുംബൈ: കഴിഞ്ഞ ഐപിഎല്‍ ക്രിക്കറ്റ് മത്സരത്തിൽ മണിക്കൂറില്‍ 153 കിമീ വേഗതയില്‍ എറിഞ്ഞാണ് ഉമ്രാന് മാലിക്ക് റെക്കോര്‍ഡ് സൃഷ്ടിച്ചത്. ഈ സീസണിലും തന്റെ വേഗം കൊണ്ട് എതിരാളികളെ വിറപ്പിക്കാനാണ് ഉമ്രാന് മാലിക്കിന്റെ വരവെന്നാണ് പരിശീലന സെഷനുകളിലെ വീഡിയോകളില്‍ നിന്നും വ്യക്തമാവുന്നു.
സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ പരിശീലന മത്സരത്തില്‍ ഉമ്രാന് മാലിക്കിനെ നേരിടുന്നത് നിക്കോളാസ് പൂരന്. ഇവിടെ വേഗമേറിയ ബൗണ്‍സറുകളിലൂടെ നിക്കോളാസ് പൂരനെ ഉമ്രാന് മാലിക്ക് വിറപ്പിക്കുകയാണ്.
ആദ്യ ബൗണ്‍സറില്‍ നിന്നും നിക്കോളാസ് പൂരന് ഒഴിഞ്ഞു മാറി . എന്നാൽ രണ്ടാമത്തേതില്‍ കൂറ്റന്‍ ഷോട്ടിന് പൂരന് ശ്രമിച്ചെങ്കിലും ക്യാച്ച് നല്കി മടങ്ങി. ഐപിഎല്‍ പതിനഞ്ചാം സീസണിലേക്ക് എത്തുമ്പോള്‍ ഹൈദരാബാദിന്റെ ബൗളിങ് നിരയിലെ പ്രതീക്ഷയാണ് ഉമ്രാന് മാലിക്കും.
ഡെയ്ല്‍ സ്റ്റെയ്നിനെ ഹൈദരാബാദ് പേസ് ബൗളിങ് കോച്ചായി പ്രഖ്യാപിച്ചിരുന്നു. സ്റ്റെയ്നിന് കീഴില്‍ കൂടുതല്‍ മികവിലേക്ക് എത്താന്‍ മാലിക്കിന് സാധിച്ചു. കഴിഞ്ഞ സീസണില്‍ വിരാട് കോഹ് ലിയുടെ പ്രശംസയും ഉമ്രാന് സ്വന്തമാക്കിയിരുന്നു. 150ന് മുകളില്‍ പന്തെറിയുന്ന ഇവരെ ശ്രദ്ധിക്കണമെന്നും ഇവരുടെ കഴിവ് വളര്‍ത്തി എടുക്കാൻ കൂടുതല്‍ ശ്രദ്ധ കൊടുക്കണം എന്നുമാണ് കോഹ്ലി കഴിഞ്ഞ സീസണില്‍ പറഞ്ഞത്.