മറ്റു പല സംസ്ഥാനങ്ങളിലെയും പോലെ തന്നെ കേരളത്തിലും സര്‍ക്കാര്‍ വരുമാനത്തിന്റെ പ്രധാന പങ്ക് വഹിക്കുന്നത് മദ്യ വില്‍പ്പനയാണ്. സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന മദ്യമാണ് ജവാന് . റം വിഭാഗത്തില്‍പ്പെട്ട ഈ മദ്യത്തിനു പിന്നാലെ ഇപ്പോഴിതാ സംസ്ഥാന സര്‍ക്കാര്‍ ബ്രാണ്ടി കൂടി നിര്‍മ്മിച്ച് വിതരണം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.
1990കളിൽ മരച്ചീനിയിൽ നിന്ന് മദ്യം ഉത്പാദിപ്പിക്കാൻ ഒരു കമ്പനി നടത്തിയ ശ്രമം പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പഴങ്ങൾ ഉപയോഗിച്ച് വൈനും വീര്യം കുറഞ്ഞ മദ്യവും ഉത്പാദിപ്പിക്കാൻ ഉള്ള നീക്കത്തെ മദ്യ വ്യവസായ മേഖലയിലെ വിദഗ്ദ്ധർ നോക്കിക്കാണുന്നത്. ഉയർന്ന ചെലവ്, വാണിജ്യാടിസ്ഥാനത്തിലുള്ള മരച്ചീനി കൃഷിയുടെ അഭാവം, ഉയർന്ന അളവിൽ അന്നജം അടങ്ങിയിട്ടുള്ള മരച്ചീനി ഇനങ്ങളുടെ കുറവ്, കൂടുതൽ ലാഭകരമായ റബ്ബർ കൃഷിയിലേക്കുള്ള കർഷകരുടെ ചുവടുമാറ്റം, ഗൾഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം തുടങ്ങി നിരവധി ഘടകങ്ങൾ അന്ന് മരച്ചീനിയിൽ നിന്നും മദ്യം ഉത്പാദിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിന്റെ കാരണങ്ങളായി പറയുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്ന മദ്യത്തേക്കാൾ ഇതിന് ചെലവ് വളരെ കൂടുതലും ആയിരിന്നു.
മലബാർ ഡിസ്റ്റിലറീസ് എന്ന് പേര് മാറ്റിയ പാലക്കാട് ചിറ്റൂരിലെ പഞ്ചസാര മിൽ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. പക്ഷെ , തിരുവല്ലയിലെ ട്രാവൻകൂർ ഷുഗർ ആൻഡ് കെമിക്കൽസ് ലിമിറ്റഡിന്റെ (ടിഎസ്സിഎൽ) ഷുഗർ ഡിവിഷൻ ആവശ്യത്തിന് കരിമ്പ് ലഭിക്കാത്തതിനാലും ഡിസ്റ്റിലറി ഡിവിഷൻ ചാരായ നിരോധനത്തിന് ശേഷവും അടച്ചുപൂട്ടിയെങ്കിലും റമ്മിന്റെ ഉത്പാദനത്തിലൂടെ പ്രസ്തുത സ്ഥാപനത്തിന് പുതുജീവൻ ലഭിക്കുകയുണ്ടായി. കേരളത്തിന്റെ സ്വന്തം ബ്രാൻഡായ ജവാൻ ഡീലക്സ് എക്സ് എക്സ് എക്സ് റം സംസ്ഥാനത്തെ തന്നെ ജനപ്രിയ മദ്യങ്ങളിൽ ഒന്ന് തന്നെ ആയിരിന്നു.