കോട്ടയം: കെ റെയിൽ അലൈൻമെന്റുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തിയ ആരോപണങ്ങളിൽ തന്നെ ഉറച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ചങ്ങനാശേരി മുളക്കുഴയിലെ അലെയ്മെന്റിൽ രണ്ട് കിലോമീറ്റർ മാറ്റം വരുത്തി എന്നും അലെയ്മെന്റ് രണ്ട് കിലോമീറ്റർ ഇടത്തോട്ട് മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ മാറ്റം എന്തിനാണെന്ന് കെ റെയിൽ വ്യക്തമാക്കണമെന്നും. അല്ലെങ്കിൽ തന്റെ ആക്ഷേപം ശരിയാണെന്നാണ് മനസിലാക്കേണ്ടത്. സജി ചെറിയാന് ഇക്കാര്യത്തിൽ എന്തോ താത്പര്യമുണ്ട്. അതുകൊണ്ടാണ് ഇതിൽ കയറിപ്പിടിച്ചത്. രണ്ട് കിലോമീറ്റർ വ്യത്യാസം വന്നത് എന്തുകൊണ്ടാണെന്ന് നാട്ടുകാരോട് പറഞ്ഞിട്ടില്ല. മറുപടി പറയാൻ മന്ത്രി ബാധ്യസ്ഥനാണ്. ഇതുപോലെ പലയിടത്തും അലെയ്മെന്റ് മാറ്റി എന്നാണ് അറിവെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.