ഡൽഹി: ഡല്‍ഹി പോലീസിന്റെ കടുത്ത നടപടിയിൽ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് ഹൈബി ഈഡന് എംപി വ്യക്തമാക്കി. മര്‍ദനം എംപിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചു. വിശദാംശങ്ങള്‍ എഴുതി നല്കാന് സ്പീക്കര്‍ നിര്‍ദേശവും നല്കി. യുഡിഎഫ് എംപിമാരോട് ചേംബറില്‍ വന്ന് കാണാനും സ്പീക്കര്‍ ഓം ബിര്‍ള നിര്‍ദേശം നല്കി.
പാർലെന്റ് മന്ദിരത്തിന് മുന്നിൽ വച്ചാണ് ഡൽഹി പോലീസ് കേരളത്തിൽ നിന്നുള്ള എംപിമാരെ വളഞ്ഞിട്ട് തല്ലിയത്. കെ റെയിൽ പദ്ധതിക്കെതിരെ പ്രതിഷേധവുമായി വിജയ് ചൗക്കിൽ നിന്നും പാർലമെന്റിലേക്ക് സമാധാനമായി മാർച്ച് ചെയ്ത് വന്ന എംപിമാരെ യാതൊരു പ്രകോപനവുമില്ലാതെ പോലീസ് അതിക്രൂരമായി മർദിക്കുകയായിരുന്നു.