മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിലെ വഴിയോരക്കച്ചവടക്കാരിൽനിന്ന് 1000 കിലോയോളം മത്സ്യം കണ്ടുകെട്ടിയതായി മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.
അനാരോഗ്യകരമായ അന്തരീക്ഷത്തിൽ മീൻ വിറ്റതിന് ഏഴ് കേസുകൾ എടുക്കുകയും ചെയ്തു. പരാതി വ്യാപകമായതിനെ തുടർന്ന് സുർ അൽ ഹദീദ്, ഹെയിൽ മേഖലകളിൽ കച്ചവടക്കാർക്കെതിരെയാണ് നടപടിയെടുത്തത്.