ഡൽഹി: പൊതു സ്ഥലങ്ങളിൽ മാസ്ക് ഒഴിവാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന വിശദീകരണവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മാസ്ക് ധരിച്ചില്ലെങ്കിൽ കേസ് എടുക്കില്ല എന്ന തീരുമാനം മാത്രമാണ് കൈക്കൊണ്ടിരിക്കുന്നത്. ജനങ്ങൾ മാസ്ക് തുടർന്നും ധരിക്കണമെന്ന് മന്ത്രാലയം ട്വിറ്ററിൽ വ്യക്തമാക്കി.
പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ ഇനി കേസെടുക്കില്ലെന്നാണ് കേന്ദ്രം നേരത്തേ അറിയിച്ചത്. ദുരന്തനിവാരണ നിയമപ്രകാരമുള്ള നടപടികൾ പിൻവലിക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകുകയായിരുന്നു.