കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് എട്ടാം പ്രതി നടന് ദിലീപിനെ പ്രത്യേക അന്വേഷണ സംഘം തിങ്കളാഴ്ച വീണ്ടും ചോദ്യംചെയ്യുമെന്ന് റിപ്പോർട്ടുകൾ. നാളെ രാവിലെ ആലുവ പോലീസ് ക്ലബില്‍ അന്വേഷണ ഉദ്യോഗസ്ഥന് ഡിവൈഎസ്പി ബൈജു പൗലോസിനു മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
പക്ഷെ, നാളെ മകളുടെ പഠനാവശ്യത്തിനു ചെന്നൈയില്‍ പോകാനുള്ളതിനാല്‍ മറ്റൊരു ദിവസം അനുവദിക്കണമെന്നു ദിലീപ് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് തിങ്കളാഴ്ച ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശിച്ചു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട ചില നിര്‍ണായക വിവരങ്ങള്‍ ലഭിക്കേണ്ട പശ്ചാത്തലത്തിലാണ് ദിലീപിനെ വീണ്ടും ഇപ്പോൾ ചോദ്യം ചെയ്യുന്നത്.