കാന്‍ബെറ: കായിക ലോകത്തെ തന്നെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ് താരം ഓസ്ട്രേലിയയുടെ ആഷ്ലി ബാര്‍ട്ടി വിരമിച്ചതായി റിപ്പോർട്ടുകൾ. വെറും 25 വയസ് മാത്രമാണ് താരത്തിന്റെ പ്രായം. ജനുവരിയില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടി രണ്ടു മാസത്തിനുള്ളിലാണ് ആഷ്ലിയുടെ വിരമിക്കല്‍ പ്രഖ്യാപനം.
‘എനിക്ക് കൂടുതല്‍ ഒന്നും നല്‍കാനില്ലെന്ന് എനിക്ക് ശാരീരികമായി അറിയാം… ഈ മനോഹരമായ കായിക വിനോദത്തിന് എനിക്ക് കഴിയുന്നതെല്ലാം ഞാന്‍ നല്‍കിയിട്ടുണ്ട്’ വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ താരം വ്യക്തമാക്കി.
സാമൂഹിക മാധ്യമങ്ങളിലൂടെയാണ് താരം പ്രഖ്യാപനം നടത്തിയിട്ടുള്ളത്. ബുദ്ധിമുട്ടേറിയതെന്നാണ് തന്റെ തീരുമാനത്തെ കുറിച്ച് വികാരാധീനയായി ആഷ്ലി സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചിട്ടുള്ളത്.