ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പുഷ്കര്‍ സിംഗ് ധാമി ഇന്ന് അധികേരമേല്ക്കും. ഡെറാഡൂണിലെ പരേഡ് ഗ്രൗണ്ടില്‍ വൈകിട്ട് 3.30നാണ് സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് തുടങ്ങി മുതിര്‍ന്ന ബി ജെ പി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും.
ഖാട്ടിമ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഭുവന്‍ചന്ദ്ര കാപ്രിയോട് വന്‍ തോല്‍വി വഴങ്ങിയ ധാമിയെ മാറ്റുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ധാമിക്ക് ഒരവസരം കൂടി നല്കാന് ബി ജെ പി തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തിന് വേണ്ടി എം എല്‍ എ സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് കാണിച്ച് ആറ് പേര് രംഗത്തെത്തിയിട്ടുണ്ട്.