ദുബൈ: ബഹ്റൈനിലെത്തി 24 മണിക്കൂറിനുള്ളില്‍ റൂംമേറ്റിനെ കൊലപ്പെടുത്തിയ പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ. റൂംമേറ്റിനെ കൊലപ്പെടുത്തിയ ശേഷം പ്രതി ആത്മഹത്യ ചെയ്യാനും ശ്രമിച്ചെന്നാണ് വിവരം.
തൊഴില്‍ വിസയില്‍ രാജ്യത്തെത്തിയ ആഫ്രിക്കന്‍ സ്വദേശിയാണ് കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു.
മാഅമീര്‍ പ്രദേശത്താണ് സംഭവം ഉണ്ടായത്. വഴക്കിനിടെ റൂംമേറ്റിനെ കൊലപ്പെടുത്തിയ കേസിലാണ് ആഫ്രിക്കക്കാരനെ ഫോര്‍ത്ത് ക്രിമിനല്‍ കോടതി ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചത്. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ ബഹ്റൈനില്‍ നിന്ന് നാടുകടത്തുമെന്ന് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പ്രോസിക്യൂഷന് മേധാവി പറഞ്ഞു.