ശ്രീനഗർ: ജമ്മുകാഷ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ പോലീസ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടു. കോൺസ്റ്റബിൾ അമിർ ഹുസൈൻ ലോൺ ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം ശ്രീനഗറിലെ ബുച്പോരയിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്.
തെരച്ചിൽ നടത്തുമ്പോൾ പോലീസ് സംഘത്തിനു നേർക്ക് ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ അമിർ ഹുസൈനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.