കൊല്ലം: പൂത്തൂര്‍ ഇടവെട്ടത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനി കിണറ്റില്‍ ചാടി ജീവനൊടുക്കി. ഇടവട്ടം സ്വദേശിനി നീലിമയാണ് (15) മരിച്ചത്. മാതാപിതാക്കൾ നോക്കിനിൽക്കെയാണ് നീലിമ കിണറ്റിലേക്ക് ചാടിയത്.
കിണറിന്റെ ഭിത്തിയില്‍ തലയിടിച്ചാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ആത്മഹത്യയുടെ കാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
ഇന്ന് രാവിലെ സ്കൂളിലെ വാര്‍ഷികാഘോഷം നടക്കുകയായിരുന്നു. പരീക്ഷ അടുത്തതിനാല്‍ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ സ്കൂളില്‍ എത്തേണ്ടതില്ലെന്ന് അധ്യാപകര്‍ അറിയിച്ചിരുന്നു. എന്നാല്‍ നീലിമയും മറ്റ് രണ്ട് സുഹൃത്തുക്കളും സ്കൂളിലേക്ക് പോയിരുന്നു.
സ്കൂളിന്റെ പരിസരത്ത് വെച്ച് ഇവരെ നാട്ടുകാര്‍ കാണുകയും വിവരം അധ്യാപകരെ അറിയിക്കുകയുമായിരുന്നു. അധ്യാപകരെത്തി കാറില്‍ കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് രക്ഷിതാക്കളെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പം വിട്ടയക്കുകയായിരുന്നു. നീലിമയെ അച്ഛനും അമ്മയും ചേര്‍ന്നാണ് വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നത്.
വീട്ടിലേക്ക് വരുന്ന വഴി, അടുത്ത ബന്ധുവിന്റെ വീട്ടിലെ കിണറ്റിലേക്ക് കുട്ടി ചാടുകയായിരുന്നു. എന്നാല്‍ ആത്മഹത്യ ചെയ്യാനുള്ള കാരണം സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. നീലിമക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും മൊഴി മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.