തിരുവനന്തപുരം: സമുദ്രാതിർത്തി ലംഘിച്ചതിന് ആഫ്രിക്കൻ ദ്വീപായ (african island) സീഷെൽസിൽ (seychelles) പിടിയിലായ 56 മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. വിട്ടയച്ചതിൽ രണ്ട് മലയാളികളും ഉൾപ്പെടുന്നു. അതേസമയം, ബോട്ടിൻറെ ക്യാപ്റ്റൻമാരായ അഞ്ചുപേരെ റിമാൻഡ് ചെയ്തു. അഞ്ച് ബോട്ടുകളിലായെത്തിയ 61 തൊഴിലാളികളാണ് പിടിയിലായത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 22ന് വിഴിഞ്ഞത്ത് നിന്നും പോയ അഞ്ച് മത്സ്യബന്ധന ബോട്ടിലെ 61 തൊഴിലാളികളെയാണ് സീഷെൽസ് പൊലീസ് പിടികൂടിയത്. രണ്ട് മലയാളികളും അഞ്ച് അസം സ്വദേശികളും ബാക്കി കന്യാകുമാരി സ്വദേശികളുമാണ് സെയ്ഷെൽസിൽ കുടുങ്ങിയത്. ഫെബ്രുവരി 22ന് പോയ സംഘം ഈ പന്ത്രണ്ടാം തിയതിയാണ് സമുദ്രാതിർത്തി ലംഘിച്ചതിന് സീഷെയ്ൽസിൽ പിടിയിലായത്. നിയമനടപടികളിൽ കുരുങ്ങി പ്രതിസന്ധിയിലാകുമെന്നതിനാൽ അടിയന്തര ഉന്നത ഇടപെടലിനായി കാത്തിരിക്കുകയായിരുന്നു ഇവർ. ഇതിൽ 56 പേരെ വിട്ടയച്ചു. വേൽഡ് മലയാളി ഫെഡറേഷനാണ് മത്സ്യ തൊഴിലാളികളുടെ മോചനത്തിനായി ഇടപ്പെട്ടത്. അതേസമയം, ബോട്ടിൻറെ ക്യാപ്റ്റൻമാരായ അഞ്ചുപേരെ റിമാൻഡ് ചെയ്തു.