ന്യൂഡൽഹി;രണ്ട് മാസം പ്രായമുള്ള പെൺകുഞ്ഞിനെ മൈക്രോവേവ് ഓവനിൽ മരിച്ച നിലയിൽ കണ്ടെത്തി.തിങ്കളാഴ്ച ദക്ഷിണ ഡൽഹിയിലെ ചിരാഗ് ദില്ലിയിലുള്ള വീട്ടിലാണ് രണ്ട് മാസം പ്രായമുള്ള പെൺകുഞ്ഞിനെ മൈക്രോവേവ് ഓവനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വൈകുന്നേരം അഞ്ച് മണിയോടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തെക്കുറിച്ച് വിവരം ലഭിച്ചതായി ഡൽഹി പൊലീസ് പറഞ്ഞു. കുട്ടിയെ കണ്ടെത്തിയതായി അയൽവാസിയാണ് അറിയിച്ചത്. മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു.