പാലക്കാട്: പാലക്കാട് പുതുശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു. നീളിക്കോട് യൂണിറ്റ് പ്രസിഡണ്ട് അനുവിനാണ് വെട്ടേറ്റത്.
പരിക്കേറ്റ അനുവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതെസമയം അക്രമത്തിന് പിന്നിൽ ബിജെപി- ആർഎസ്എസ് പ്രവർത്തകരാണെന്നാണ് സി.പി.എം ആരോപിച്ചു. ഫ്ളക്സ് ബോർഡ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.