തൊടുപുഴ: ഏഴു വയസ്സുകാരനായ തന്റെ പേരക്കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 64 കാരന് 73 വർഷം തടവും ഒരു ലക്ഷത്തി അറുപതിനായിരം രൂപാ പിഴയും വിധിച്ച് കോടതി. പോക്സോ ഉൾപ്പെടെ വിവിധ വകുപ്പുകളിലായി 73 മൂന്നു വർഷം തടവിന് വിധിച്ചിട്ട് ഉണ്ടെങ്കിലും ഒരുമിച്ച് 20 വർഷം ജയിലിൽ കിടന്നാൽ മതി. ഇടുക്കി അതിവേഗ കോടതി ജഡ്ജി ടി ജി വർഗീസ് ആണ് ശിക്ഷ വിധിച്ചത്.
2019 ൽ മുരിക്കാശ്ശേരി പേലീസ് സ്റ്റേഷൻ അതിർത്തിയിലാണ് സംഭവം നടന്നത്. പറമ്പിൽ പണികഴിഞ്ഞു വന്ന കുട്ടിയുടെ വല്യമ്മയാണ് കൃത്യം നേരിൽ കണ്ടത്. ഇവരുടെ മൊഴിയിലാണ് കേസ് എടുത്തിരുന്നത്.