കോട്ടയം: ആശുപത്രിയിൽ ഭർത്താവിന് കൂട്ടുവന്ന യുവതി മറ്റൊരു രോഗിയുടെ ബൈസ്റ്റാൻഡർക്കൊപ്പം ഒളിച്ചോടിയെന്ന് പരാതി.ഭർത്താവിന്റെ ചികിത്സയ്ക്കായി ബന്ധുക്കൾ നൽകിയ പണവും ബാങ്കിലെ നിക്ഷേപവും എടുത്താണു പോയതെന്നു പരാതിയിൽ പറയുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം.
ചേർത്തല പള്ളിപ്പുറം സ്വദേശിയായ 58കാരൻ ജനുവരി 17 മുതൽ 26 വരെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് കൂട്ടായി ഭാര്യയും ആശുപത്രിയിൽ ഉണ്ടായിരുന്നു. ആശുപത്രിയിലെ മറ്റൊരു രോഗിയുടെ സഹായിയായി എത്തിയ അടൂർ സ്വദേശിക്കൊപ്പം ഇവർ ഒളിച്ചോടിയെന്നാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത്. ഭർത്താവിനെ വാർഡിലേക്ക് മാറ്റിയ ശേഷമാണ് യുവതി ഇയാൾക്കൊപ്പം പോയത്. ഇവർക്ക് എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരു മകനുണ്ട്.