ഇടുക്കി: മൂന്നാറിൽ പുലിയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്ക്. കല്ലാർ പുതുക്കാട് എസ്റ്റേറ്റിൽ പശുവിനുള്ള പുല്ല് അരിയുന്നതിനിടെയാണ് തൊഴിലാളിയായ സേലെരാജന് നേരെ പുലിയുടെ ആക്രമണമുണ്ടായത്. പുലിയുടെ നഖം കൊണ്ട് സേലെരാജന്റെ മുതുകിൽ അഴത്തിലുള്ള അഞ്ചോളം മുറിവുകളുണ്ട്. മൂന്നാർ ടാറ്റാ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ് ഇയാൾ.