പത്മ പുരസ്കാരങ്ങൾ ഇന്ന് വിതരണം ചെയ്തു തുടങ്ങും. രണ്ട് ഘട്ടങ്ങളിലായി ആണ് ഈ വർഷം പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്യുക എന്ന് രാഷ്ട്രപതിഭവൻ അറിയിച്ചു. 128 പേരെയാണ് ഈ വർഷം രാജ്യം പത്മ പുരസ്കാരങ്ങൾ നൽകി ആദരിക്കുന്നത്.
കേരളത്തിൽനിന്ന് ഈ വർഷം നാല് പേരാണ് പത്മപുരസ്കാരങ്ങൾ സ്വീകരിക്കുക . മലയാളികളായ കെ പി റാബിയ, ശോശാമ്മ ഐപ്പ്, ശങ്കരനാരായണ മേനോൻ, പി നാരായണക്കുറുപ്പ് എന്നിവർ പത്മശ്രീ പുരസ്കാരം സ്വീകരിക്കും. വീരമൃത്യു വരിച്ച സംയുക്തസേനാ മേധാവി ബിപിൻ റാവത്തിന് രാജ്യം നൽകുന്ന പത്മവിഭൂഷൻ കുടുംബം ഇന്ന് ഏറ്റുവാങ്ങും . ഈ മാസം 28നാണ് അടുത്തഘട്ടത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുക.
ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദിനും മുതിര്‍ന്ന സിപിഐഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യയും അടക്കം 17 പേര്‍ക്ക് പത്മഭൂഷണ്‍ പുരസ്കാരങ്ങളുണ്ട്. പത്മശ്രീ ലഭിച്ചവരുടേതടക്കം 128 പുരസ്കാര ജേതാക്കളുടെ പേരുകളാണ് കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. നജ്മ അക്തര്‍, സോനു നിഗം എന്നിവര്‍ക്കും പത്മശ്രീ ലഭിച്ചിട്ടുണ്ട്.