പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഫൈനൽ പോരാട്ടത്തിനായി കേരളാ ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്.സിയും കൊമ്പുകോർക്കും. ഇരു ടീമും ഫറ്റോര്‍ദയിലെ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ എത്തിച്ചേർന്നു. വൈകിട്ട് 7.30 നാണ് കലാശപ്പോരാട്ടം.
കേരള ബ്ലാസ്റ്റേഴ്സിനായി ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ കളിക്കും. ലൂണയെ ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടിയിരുന്നതായി പരിശീലകന് ഇവാന് വുകോമനോവിച്ച് പറഞ്ഞിരുന്നു. അതേസമയം പരിക്കേറ്റ മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ഫൈനലില്‍ കളിക്കില്ല.
ബ്ലാസ്റ്റേഴ്സ് ടീം: പ്രഭ്സുഖന്‍ ഗില്‍, സന്ദീപ് സിങ്, ഹോര്‍മിപാം, മാര്‍ക്കോ ലെസ്കോവിച്ച്, ഹര്‍മന്‍ജ്യോത് ഖബ്ര, ജീക്സണ് സിങ്, പുടിയ, അഡ്രിയന്‍ ലൂണ, യോര്‍ഗെ ഡയസ്, അല്‍വാരോ വാസ്ക്വസ്, രാഹുല്‍ കെ.പി.
ഹൈദരാബാദിന് കന്നി ഫൈനലാണെങ്കില്‍ മറുപക്ഷത്ത് കേരളത്തിന് ഇത് മൂന്നാമൂഴമാണ്. 2014ലെ ആദ്യ സീസണിലും 2016ലും ഫൈനലിൽ അത്ലറ്റിക്കോ ഡി കൊൽക്കത്തയോട് ബ്ലാസ്റ്റേഴ്സ് കീഴടങ്ങി. ഈ സീസണിൽ ബ്ളാസ്റ്റേഴ്സും ഹൈദരാബാദും രണ്ട് തവണ ഏറ്റുമുട്ടി. ജനുവരിയിൽ ബ്ളാസ്റ്റേഴ്സ് 1-0ത്തിന് ജയിച്ചപ്പോൾ ഫെബ്രുവരിയിൽ ഹൈദരാബാദ് 2-1ന് തിരിച്ചടിച്ചു.