മരിയുപോളിനെ കീഴടക്കാൻ ആക്രമണം കടുപ്പിച്ചു റഷ്യ. പോരാട്ടം നീളുന്നത് ഒഴിവാക്കാൻ കടന്നകൈ പ്രയോഗമാണ് റഷ്യ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹൈപ്പർ സോണിക് മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയ റഷ്യ ഒടുവിലായി 400 പേർ രക്ഷയ്ക്കായി അഭയം പ്രാപിച്ചിരുന്ന സ്കൂൾ ആക്രമിച്ചു. സ്ത്രീകളും കുട്ടികളുമടക്കം അഭയം തേടിയിരുന്ന സ്കൂൾ ആണ് ആക്രമിച്ചതെന്നു യുക്രെയിൻ സർക്കാർ പറഞ്ഞു,
അതേസമയം, റഷ്യൻ ക്രൂരതയെ അപലപിക്കാൻ പാശ്ചാത്യ രാജ്യങ്ങളുമായി ചേരാൻ യുക്രെയ്ൻ ചൈനയോട് ആഹ്വാനം ചെയ്തു, എല്ലാ പ്രതിരോധങ്ങളെയും മറികടക്കാൻ ശേഷിയുള്ള ഹൈപ്പർസോണിക് മിസൈലുകൾ ഉപയോഗിച്ച് യുക്രേനിയൻ ആയുധ ഡിപ്പോ കഴിഞ്ഞ ദിവസം റഷ്യ തകർത്തിരുന്നു.