തിരുവനന്തപുരം: പൂന്തുറയിൽ പോലീസ് ജീപ്പിൽനിന്നും വീണ യുവാവ് മരിച്ച നിലയിൽ. കഴിഞ്ഞ ദിവസം പൂന്തുറ പോലീസ് കസ്റ്റഡിയിൽ എടുത്ത സനോബർ (32) ആണ് മരിച്ചത്. ഇയാൾ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു.
കസ്റ്റഡിയിൽ എടുത്ത് ജീപ്പിൽ കൊണ്ടുപോകുമ്പോഴാണ് വീണത്. ജീപ്പിൽനിന്ന് ചാടിയതാണെന്നാണ് പോലീസ് പറയുന്നത്. എന്നാൽ മർദനത്തെ തുടർന്ന് വീഴുകയായിരുന്നെന്ന് ബന്ധുക്കൾ ആരോപണം ഉയർത്തുന്നു.