ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ്- ഹൈദരാബാദ് എഫ്സി ഫൈനല്‍ മത്സരത്തോടെ അവസാനമാവുകയാണ്. ഫറ്റോര്ഡയെ മഞ്ഞക്കടലാക്കാന്‍ ആരാധകരും ഗോവയിൽ ഇതിനോടകം എത്തിച്ചേര്‍ന്നിട്ടുണ്ട്. കന്നിക്കിരീട കേരളത്തിലെത്തുമോ എന്ന് അറിയാൻ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.
രണ്ടു ടീമുകളും ലീഗിലെ ആദ്യകിരീടമാണ് ലക്ഷ്യമിടുന്നത്. പുതിയ പരിശീലകന് കീഴില്‍, പുതിയ താരങ്ങളുമായി ആദ്യ മത്സരത്തില്‍ തോറ്റ്തുടങ്ങിയ ബ്ലാസ്റ്റേഴ്സ് പിന്നെ തോല്‍വിയറിയാതെ മുന്നേറി ഒരുഘട്ടത്തില്‍ ടേബിള്‍ ടോപ്പര്‍ വരെയായി. ടീം നന്നായി കളിക്കുന്നു ജയിക്കുന്നു എന്നതിനപ്പുറം ഓരോ താരത്തിനും ഒരേ പ്രാധാന്യം നല്‍കിയുള്ള വിജയിക്കാനുള്ള ആത്മവിശ്വാസം നല്‍കിയുള്ള കോച്ച് ഇവാന് വുമോമനോവിച്ചിന്റെ മികവാർന്ന തന്ത്രങ്ങള്‍ തന്നെയാണ് വിജയത്തിന് പിന്നിലെന്ന് സംശയമില്ല.