കടമെടുപ്പു പരിധി ഉയർത്തുന്നതിനായി കേന്ദ്രസർക്കാർ മുന്നോട്ട് വെച്ച നിർദേശപ്രകരം സംസ്ഥാനത്ത് ജലനിരക്ക് വർധിപ്പിക്കാൻ തീരുമാനം. നിലവിൽ 5 ശതമാനം വർധനവാണുണ്ടാവുക. ഇത്, ഏപ്രിൽ ഒന്നു മുതൽ നിലവിൽ വരും. ജൂണിൽ ലഭിക്കുന്ന ബില്ലിലാണിത് പ്രതിഫലിക്കുക. സംസ്ഥാനത്ത് 35 ലക്ഷം ഗാർഹിക ഉപയോക്താക്കളാണുള്ളത്. ഇതിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് പ്രതിമാസം 15,000 ലിറ്റർ വരെ ലഭിക്കും. രണ്ട് ലക്ഷം ഗാർഹികേതര ഉപയോക്താക്കളാണ് സംസ്ഥാനത്തുള്ളത്.
ഗാർഹിക ഉപയോക്താക്കൾക്ക് പ്രതിമാസം ആയിരം ലിറ്റർ വെള്ളം ഉപയോഗിക്കുന്നതിന് ഇപ്പോഴുള്ള മിനിമം നിരക്ക് 4.20 രൂപയാണ്. ഇത്, 4.41 രൂപയാകും. 1001-5000 ലിറ്റർവരെയുള്ള ഉപയോഗത്തിനുള്ള മിനിമം നജിരക്ക് 21ൽ നിന്നു 22.05 രൂപയാകും. ഗാർഹികേതര വിഭാഗക്കാർക്ക് 15,000 ലിറ്റർവരെ പ്രതിമാസം ഉപയോഗത്തിന് ഓരോ 1000ലിറ്ററിനും ഏർപ്പെടുത്തിയിരുന്ന 15.75 രൂപ 16.54 ആയി വർധിക്കും. മിനിമം ചാർജ് 157.50ൽ നിന്നും 165.40 രൂപയുമാകും.