കോഴിക്കോട്; വെള്ളിമാട്കുന്ന് പൂളക്കടവ് കൊഴമ്പുറത്ത് ക്ഷേത്രോത്സവത്തിനിടെ തെങ്ങ് വീണുണ്ടായ അപകടത്തിൽ ഒരു മരണം, മൂന്നുപേർക്ക് പരിക്ക്. വെള്ളിമാടുകുന്ന് സ്വദേശി ഗണേഷന(54)നാണ് മരണപ്പെട്ടത്. 10.50നാണ് അപകടമുണ്ടായത്. പരിക്കേറ്റ മൂന്നുപേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.