പ്രമുഖ വസ്ത്ര ബ്രാൻഡായ വാൻഹ്യുസൻ (VanHeusan) തിരുവനന്തപുരത്ത് ആദ്യ ഫാക്ടറി ഔട്ലെറ്റ് തുറന്ന് പ്രവർത്തനമാരംഭിച്ചു. വെള്ളായണി ജംഗ്ഷന് സമീപം കാരക്കമണ്ഡപത്താണ് വർഷം മുഴുവൻ ഓഫറുകൾ നൽകുന്ന എക്സ്ക്ലൂസീവ് ഫാക്ടറി ഔട്ലെറ്റ് തുറന്നത്. സ്റ്റോറിന്റെ ഉദ്ഘാടനം വിദ്യഭ്യാസ, തൊഴിൽമന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. മുൻഎംഎൽഎ അഡ്വ. കെ പ്രകാശ് ബാബു ആദ്യ വിൽപന നടത്തി.
ആദിത്യ ബിർള ഗ്രൂപ്പിന്റെ പ്രമുഖ വസ്ത്ര ബ്രാൻഡായ വാൻഹ്യുസൻ ഇന്ത്യയിലെ തന്നെ ലീഡിങ് ബ്രാൻഡുകളിൽ ഏറ്റവും മികച്ചതാണ്. ഇന്ത്യക്ക് പുറമെ വിദേശത്തും ശ്രദ്ധ നേടിയ വാൻഹ്യുസൻ 25 വർഷത്തിലേറെയായി മികച്ച വസ്ത്രങ്ങൾ നൽകിവരുന്നു. ആദിത്യ ബിർള ഫാഷൻ & റീറ്റെയ്ൽ ലിമിറ്റഡ് കമ്പനിയുടെ വസ്ത്രങ്ങൾ ഏറെ ഗുണമേന്മയുള്ളതും ഈടുനിൽക്കുന്നതുമാണ് എന്ന് ഉപഭോക്താക്കൾ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്.
365 ദിവസവും ഓഫറുകൾ ലഭ്യമാണ് എന്നതാണ് ഫാക്ടറി ഔട്ലെറ്റിന്റെ പ്രത്യേകത. ഈ ഓഫറുകൾക്ക് പുറമെ ഉദ്ഘാടനത്തോടനുബന്ധിച്ച് മികച്ച ഓഫറുകളും വാൻഹ്യുസൻ സ്റ്റോർ നൽകുന്നുണ്ട്. അഞ്ച് വസ്ത്രങ്ങൾ വാങ്ങുമ്പോൾ ഫ്ലാറ്റ് 50% off ലഭ്യമാണ്. ഇതിനു പുറമെയാണ് വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന മറ്റു ഓഫറുകളും ഒരുക്കിയിട്ടുള്ളത്.
ഓഫറുകൾക്കും മികച്ച വസ്ത്ര ശേഖരത്തിനുമായി ഷോറൂം ഉടൻ സന്ദർശിക്കാം. കാരക്കമണ്ഡപം, വെള്ളായണി ജംഗ്ഷൻ, തിരുവനന്തപുരം എന്നതാണ് സ്റ്റോർ അഡ്രസ്. 0471 – 3585198 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.