തന്നെ വിഷം കൊടുത്ത് കൊല്ലുമെന്ന് ഭയന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഫെബ്രുവരിയിൽ 1,000 പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ മാറ്റിയെന്ന് റിപ്പോർട്ടുകൾ. ബോഡിഗാർഡുമാർ, പാചകക്കാർ, സെക്രട്ടറിമാർ, അലക്കുകാർ എന്നിവരെയാണ് മാറ്റിയതെന്ന് മദ്യംകൾ റിപ്പോർട്ട് ചെയ്യുന്നു.
ഫെബ്രുവരിയിലാണ് റഷ്യ യുക്രൈൻ അതിർത്തിയിൽ വൻ സൈനികവിന്യാസം നടത്തിയത്. യുക്രൈനെ ആക്രമിക്കാനുള്ള മുന്നൊരുക്കമാണ് റഷ്യ നടത്തുന്നതെന്നത് പടിഞ്ഞാറൻ രാജ്യങ്ങൾ അന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ലോകത്തെ ഏതെങ്കിലും ഇന്റലിജൻസ് ഏജൻസികളിൽ നിന്ന് തനിക്കെതിരെ വധശ്രമം ഉണ്ടാവുമോയെന്ന് പുടിൻ നല്ല ഭയം ഉണ്ട്.
വിഷം പ്രയോഗിച്ച് കൊലപാതകം നടത്തുന്നത് റഷ്യയിൽ ഒരു പുതിയ കാര്യമല്ല. പുടിന്റെ പ്രധാന വിമർശകനായ അലക്സി നവാൽനിക്കെതിരെ സൈബീരയയിൽ വെച്ച് വിഷപ്രയോഗം നടന്നിരുന്നു അത് വലിയ വിവാദങ്ങൾക്കും വഴി വെച്ചിരുന്നു .