അബുദാബി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പ് 2022 മാർച്ച് 18-ന് അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാൻ H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം നിർവഹിച്ചു. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസത്തിന്റെ കീഴിൽ ഒരുക്കുന്ന ഈ മേള അൽ ബഹർ അബുദാബി കോർണിഷിൽ വെച്ചാണ് നടത്തുന്നത്.
ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം അബുദാബി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവൽ വേദിയിലൂടെ പര്യടനം നടത്തുകയും, മേളയിലെ വിവിധ ആകർശനങ്ങളായ വർക്ക്ഷോപ്പുകൾ, സംഗീത പരിപാടികൾ, കരകൗശല പ്രദർശനങ്ങൾ മുതലായവ ആസ്വദിക്കുകയും ചെയ്തു. വരും തലമുറയ്ക്കായി യു എ ഇ സാംസ്കാരിക പാരമ്പര്യം കാത്ത് സൂക്ഷിക്കുന്നതിനായി നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.