അന്താരാഷ്ട്ര യാത്രക്കാർക്കായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ച് ബ്രിട്ടൺ .ബ്രിട്ടനിൽ എത്തുന്നതിനുമുമ്പ് പാസഞ്ചർ ലൊക്കേറ്റർ ഫോറം പൂരിപ്പിക്കുക, വാക്സിനെടുക്കാത്തവർക്ക് യാത്ര പുറപ്പെടും മുമ്പുള്ള കോവിഡ് പരിശോധന എന്നിവയാണ് നീക്കിയത്. ഇതോടെ ആളു കൾക്ക് സുഗമമായി നിയന്ത്രണങ്ങളൊന്നുമില്ലാതെ യാത്രചെയ്യാമെന്ന് ബ്രിട്ടീഷ് വ്യോമയാന മന്ത്രി റോബർട്ട് കോർട്സ് പറഞ്ഞു.
അതേസമയം, വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവർക്കായുള്ള ഹോട്ടൽ ക്വാറന്റൈനും മാർച്ച് അവസാനത്തോടെ എടുത്തുകളയുമെന്ന് അധികൃതർ പറഞ്ഞു. ഇ തുവരെ വാക്സിനെടുത്തവരെ മാത്രമായിരുന്നു പിസിആർ പരിശോധനകളിൽ നിന്ന് ഒഴിവാക്കിയിരുന്നത്. അല്ലാത്തവർക്ക് യാത്ര പുറപ്പെടും മുമ്പും ബ്രിട്ടനി ലെത്തി രണ്ടു ദിവസത്തിനുശേഷവും കോവിഡ് പരിശോധന നിർബന്ധമായിരുന്നു.