ലണ്ടൻ: ഓള് ഇംഗ്ലണ്ട് ബാഡ്മിന്റന്‍ വനിത ഡബിള്‍സില്‍ മലയാളിതാരം ട്രീസ ജോളി– ഗായത്രി ഗോപിചന്ദ് സഖ്യം സെമിയിലെത്തി. വനിത ഡബിള്‍സ് ക്വാര്‍ട്ടറില്‍ കൊറിയന്‍ സഖ്യത്തെ മൂന്ന് ഗെയിം പോരാട്ടത്തില്‍ തോല്പിച്ചു.
കൊറിയൻ സഖ്യമായ ലീ സോഹീ-ഷിൻ സ്യൂംഗ്ചാൻ കൂട്ടുകെട്ടിനെയാണ് ട്രീസയും ഗായത്രിയും അട്ടിമറിച്ചത്. ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്കാണ് ഇന്ത്യൻ സഖ്യത്തിന്റെ ജയം. സ്കോർ: 14-21, 22-20, 21-15.
ആദ്യഗെയിം നഷ്ടമായ ശേഷമാണ് ട്രീസ–ഗായത്രി സഖ്യത്തിന്റെ തിരിച്ചുവരവ്. ലോക റാങ്കിംഗിൽ 46 ാം സ്ഥാനത്ത് മാത്രമുള്ള ഇന്ത്യൻ സഖ്യം രണ്ടാം സീഡായ കൊറിയൻ കൂട്ടുകാരികളെ അട്ടിമറിച്ചത്. ഇന്ത്യയുടെ ബാഡ്മിന്റൺ ഇതിഹാസം ഗോപിചന്ദിന്റെ മകളാണ് ഗായത്രി.
അതേസമയം, പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍ ക്വാര്‍ട്ടറില്‍ എത്തി. ലോക മൂന്നാം നമ്പര്‍താരം ഡെന്മാര്ക്കിന്റെ ആന്‍ഡേഴ്സ് ആന്റന്സനെയാണ് ലക്ഷ്യ സെന്‍ അട്ടിമറിച്ചത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ലക്ഷ്യ സെന്നിന്റെ വിജയം.