കൊച്ചി: കളമശേരിയിൽ ഇലക്ട്രോണിക് സിറ്റിയിൽ അപകടമുണ്ടായ സ്ഥലത്തെ നിര്‍മാണം നിര്‍ത്തിവയ്ക്കുമെന്ന് കളക്ടര്‍ ജാഫർ മാലിക്. സുരക്ഷാവീഴ്ച എഡിഎം അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചോയെന്ന് അന്വേഷിക്കും. എ.ഡി.എമ്മിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി അഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകണം. അന്വേഷണ റിപ്പോര്‍ട്ടിനു ശേഷമേ തുടര്‍നടപടി തീരുമാനിക്കൂവെന്നും കളക്ടർ വ്യക്തമാക്കി.
ഷംസുദീൻ എന്നയാളാണ് നിർമ്മാണത്തിന്റെ സബ് കോൺട്രാക്ട് എടുത്തിരിക്കുന്നത്.
കളമശേരിയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. ഏഴ് അതിഥിത്തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. രണ്ടുപേര്‍ പരുക്കുകളോടെ ആശുപത്രിയിലാണ്.
ഒരാള്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഇലക്ട്രോണിക് സിറ്റിയിലാണ് അപകടം. പശ്ചിമബംഗാളുകാരായ ഏഴ് അതിഥിത്തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. കെട്ടിടത്തിന് അടിത്തറയ്ക്കായി മണ്ണ് നീക്കുമ്പോഴാണ് മണ്ണിടിഞ്ഞത്.