തിരുവനന്തപുരം: കേരളത്തിൽ ഒഴിവുള്ള രാജ്യസഭാ സീറ്റുകളിൽ ജയസാധ്യതയുള്ള സീറ്റിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയെ ഹൈക്കമാന്റ് നിശ്ചയിക്കും. സ്ഥാനാർത്ഥികളായി പരിഗണിക്കാവുന്നവരുടെ പേരുകളടങ്ങിയ പട്ടിക കെപിസിസി നേതൃത്വം ഹൈക്കമാൻഡിന് കൈമാറി. സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും കെപിസിസി വ്യക്തമാക്കി.
മൂന്ന് പേരുടെ പട്ടികയാണ് കെപിസിസി ഹൈക്കമാൻഡിന് കൈമാറിയത്. പട്ടികയിൽ ശ്രീനിവാസൻ കൃഷ്ണന്റെ പേരില്ല. എം ലിജു, സതീശൻ പാച്ചേനി, ജെബി മേത്തർ എന്നിവർ ഉൾപ്പെടെ അഞ്ച് പേരാണ് പട്ടികയിലുള്ളത്.
കൂടാതെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്ന സാഹചര്യത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് വാര്‍ത്താസമ്മേളനം റദ്ദ് ചെയ്തു. ഒരു ഡസനിലേറെ പേരുകള്‍ പട്ടികയില്‍ ഇടംനേടിയതോടെ ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി തിങ്കളാഴ്ചയാണ്. ഇക്കാര്യം കണക്കിലെടുത്ത് ഇന്ന് തന്നെ സ്ഥാനാര്‍ത്ഥിയുടെ പേര് പ്രഖ്യാപിക്കുമെന്ന് കെപിസിസി നേതൃത്വം അറിയിച്ചിരുന്നു.
പരാജയപ്പെട്ടവര്‍ക്ക് സീറ്റ് നല്‍കരുതെന്ന ആവശ്യം കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ ഉയര്‍ന്നിരുന്നു. തുടര്‍ച്ചയായി പരാജയപ്പെട്ടവര്‍ക്ക് അവസരം നല്‍കരുതെന്നാണ് ഒരുവിഭാഗം നേതാക്കളുടെ പ്രധാന നിര്‍ദേശം. പരാജയപ്പെട്ടവരെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിന് കെ മുരളീധരന് കത്തയച്ചു.
അതിനിടെ എൽ ഡി എഫ് രാജ്യസഭാ സ്ഥാനാർഥികളായ സി പി എം പ്രതിനിധി എ എ റഹീം, സി പി ഐ പ്രതിനിധി പി സന്തോഷ്കുമാർ എന്നിവർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഉച്ചയ്ക്ക് 2.30നാകും പത്രിക സമർപ്പിക്കുക. യുവാക്കൾക്ക് പ്രാതിനിധ്യം നൽകാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഇത്തവണ സിപിഎമ്മും സിപിഐയും ഇരുവരെയും സ്ഥാനാർത്ഥികളാക്കിയത്.