പി. പദ്മരാജന്റെ(Padmarajan) കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിലേക്ക് നായികയെ തേടുന്നു(Casting Call ). രാകേഷ് ഗോപനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വേട്ട, കരിങ്കുന്നം സിക്സസേഴ്സ് എന്നീ സിനിമകൾക്ക് തിരക്കഥ എഴുതിയ അരുൺലാൽ രാമചന്ദ്രനാണ് ഈ ചിത്രത്തിന്റെയും തിരക്കഥാകൃത്ത്.
19നും 22നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. അഭിനയിക്കാൻ താല്പര്യം ഉള്ളവർ കഴിവ് തെളിയിക്കുന്ന വീഡിയോ ലിങ്കുകൾ info@cetcinema.com എന്നതിലേക്ക് മെയിൽ ചെയ്യേണ്ടതാണെന്ന് അണിയറ പ്രവർത്തകർ പുറത്തിറക്കിയ പോസ്റ്ററിൽ പറയുന്നു. അമിത് ചക്കാലയ്ക്കൽ. ഷമ്മി തിലകൻ. സാബുമോൻ തുടങ്ങിയവർ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം സിഇടി സിനിമസിന്റെ ബാനറിൽ രാജാശേഖരൻ തകഴി ആണ് നിർമ്മിക്കുന്നത്.