കൊച്ചി: നമ്പർ 18 ഹോട്ടൽ ഉടമ അടക്കം ഉൾപ്പെട്ട പോക്സോ കേസുമായി ബന്ധപ്പെട്ട് മൂന്നാം പ്രതി അഞ്ജലി റിമ ദേവ് ചോദ്യം ചെയ്യലിന് അന്വേഷണ സംഘത്തിന് മുൻപാകെ ഇന്നും ഹാജരായില്ല. ഇന്ന് രാവിലെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയിരുന്നതാണ്. പക്ഷെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും അതിനാൽ ഹാജരാകാനാകില്ലെന്നും കാണിച്ച് അഞ്ജലി കത്ത് നൽകുകയായിരുന്നു.അതേസമയം, അഞ്ജലി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നു൦ ഇക്കാര്യ൦ കോടതിയെ അറിയിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജ വ്യക്തമാക്കി .
വയനാട് സ്വദേശിനിയായ അമ്മയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും പരാതിയിലാണ് കൊച്ചി പൊലീസ് 18 ഹോട്ടൽ ഉടമ റോയ് വയലാട്ട് അടക്കമുള്ളവർക്കെതിരെ പോക്സോ കേസ് എടുത്തിരിക്കുന്നത്. വയനാട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിൽ എത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചെന്നാണ് കേസ്.