റിയാദ്: സൗദി അറേബ്യയിൽ ബാലനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവിന്റെ വധശിക്ഷ നടപ്പാക്കി. സൗദി പൗരനായ ഫറജ് ബിൻ സഈദ് ബിൻ ശൌഇ എന്നയാളുടെ വധശിക്ഷയാണ് ജിദ്ദയിൽ കഴിഞ്ഞ ദിവസം നടപ്പാക്കിയത്.
സ്വന്തം പിതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയ മറ്റൊരു സൗദി പൗരന്റെ വധശിക്ഷയും കഴിഞ്ഞ ദിവസം നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തിയും തലയ്ക്ക് അടിച്ചുമായിരുന്നു ഇരുവരെയും പ്രതി കൊലപ്പെടുത്തിയത്. ഇവർ ഉൾപ്പെടെ നാല് പ്രതികളുടെ വധശിക്ഷയാണ് കഴിഞ്ഞ ദിവസം രാജ്യത്ത് നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചത്. ഒരു യുവതിയെ ബലാത്സംഗം ചെയ്തും മർദിച്ചും കൊലപ്പെടുത്തിയ രണ്ട് പേരും ഇവരിൽ ഉൾപ്പെടുന്നു.