നെടുങ്കണ്ടം: വണ്ടൻമേട്ടിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി (attempt to suicide) ആത്മഹത്യയ്ക്ക് ശ്രമിച്ചു. സുഹൃത്തായ നെറ്റിത്തൊഴു മണിയംപെട്ടി സ്വദേശി സത്യവിലാസം (Rajkumar) രാജ്കുമാറി (18)നെ മദ്യത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയതിന് ശേഷം വീട്ടിൽ എത്തിയ പ്രവീൺകുമാറാണ് കൈമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: രാജ്കുമാറിനെ കാണാനില്ലെന്ന പരാതിയെ തുടർന്ന് പ്രവീണിനെ അന്വേഷിച്ച് വണ്ടൻമേട് പൊലീസ് വീട്ടീൽ എത്തിയിരുന്നു.
മദ്യം, കഞ്ചാവ് എന്നിവയുടെ ലഹരിയിലായിരുന്ന പ്രവീൺകുമാറിനോട് അടുത്ത ദിവസം പൊലീസ് സ്റ്റേഷനിൽ എത്തണമെന്ന നിർദ്ദേശം വീട്ടുകാർക്ക് നൽകിയാണ് പൊലീസ് മടങ്ങിയത്. പോലീസ് അന്വേഷിക്കുന്ന വിവരം അറിഞ്ഞതോടെ പ്രവീൺ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രവീണിന്റെ മാതാവ് സംഭവം കണ്ട് തുണികൊണ്ട് മുറിവ് കെട്ടിവെയ്ക്കുകയും ചെയ്തു. പിറ്റേന്ന് പൊലീസ് സ്റ്റേഷനിൽ എത്തിയ പ്രവീണിനെ പൊലീസുകാർ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച രാജ്കുമാറിന്റെ സുഹ്യത്തായ പ്രവീൺ കുമാറിനെ കാണാതാകുന്നത്. രാജ്കുമാറിന്റെ പിതാവിന്റെ പരാതിയെ തുടർന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി ആർ കറുപ്പുസ്വാമി ഐപിഎസ്സിന്റെ നിർദ്ദേശപ്രകാരം കട്ടപ്പനഡിവൈഎസ്പി വി എ നിഷാദ് മോൻ, വണ്ടൻമേട് സിഐ നവാസ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിൽ കേരളാ തമിഴ് നാട് അതിർത്തിയിലെ വനത്തിനുള്ളിൽ രാജ്കുമാറിന്റെ മൃതദേഹം കണ്ടെത്തി.